Saturday, September 12, 2020

ടെലി സയൻസ് വിദ്യാലയ രെജിസ്ട്രേഷൻ

 

പ്രിയ അദ്ധ്യാപകരെ ,

ടെലി സയൻസ് സ്കോളർ പ്രോഗ്രാമിലേക്കു സ്വാഗതം

ലോകം മുഴുവൻ കോവിഡ്  മഹാമാരി പടരുന്ന സമയത്തു കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി ശാസ്ത്ര വിദ്യാർത്ഥികൾക്കായി പൊതു വിദ്യാലയ പൂർവ്വവിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ ഏപ്രിൽ മാസത്തിൽ തുടക്കം കുറിച്ച  പദ്ധതി യാണ് ടെലി സയൻസ് സ്കോളർ പ്രോഗ്രാം . കേരളത്തിലെ വിദ്യാർത്ഥികളുടെ ശാസ്ത്ര മേഖലയിലെ അക്കാദമിക മികവ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയും അവർക്ക് അവരുടെ താല്പര്യത്തിനനുസരിച്ചു തുടർന്നും ശാസ്ത്ര പഠനം സാധ്യമാക്കുക എന്നതാണ്  പദ്ധതി  ലക്ഷ്യമിട്ടത്.  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 140 ഹയർസെക്കൻഡറി ശാസ്ത്ര വിദ്യാർത്ഥികൾ  പദ്ധതിയിൽ ചേരുകയുണ്ടായി . ദേശീയവും അന്തർദേശീയവുമായ 150  കൂടുതൽ ശാസ്ത്ര പ്രതിഭകളും, സ്ഥാപനങ്ങളും പദ്ധതിയുമായി അക്കാദമിക തലത്തിൽ സഹകരിക്കുന്നു .പദ്ധതിയുടെ  ഭാഗമായി കഴിഞ്ഞ 5  മാസത്തിൽ 40  കൂടുതൽ  അന്തർദേശീയ ശാസ്ത്ര വെബ്ബിനാർ , നൂറിൽ കൂടുതൽ ഫോൺ ഇൻ സ്കോളർ പ്രോഗ്രാം , സയൻസ് വിഷൻ എന്ന പേരുള്ള രണ്ടു ഇ- മാഗസിൻ( ശാസ്ത്ര പ്രതിഭകളുടെയും വിദ്യാർത്ഥികളുടെയും  ലേഖനങ്ങൾ) , സയൻസ് റീഡ്‌സ് സ്കോളർ പ്രോഗ്രാം ( ശാസ്ത്ര പുസ്തക വായനാലോകം ), ശാസ്ത്ര വന്ദനം ( ശാസ്ത്ര അദ്ധ്യാപകർ , പ്രചാരകർ  എന്നിവരുമായുള്ള ആശയവിനിമയം ), ഡിജി ലേൺ  2020 - അന്തർദേശീയ അദ്ധ്യാപക , വിദ്യാർത്ഥി സംഗമം ( കോവിഡ് കാലത്തെ പഠനത്തെ കുറിച്ച് ലോകത്തിലെ പത്തോളം രാജ്യങ്ങളിലെ അദ്ധ്യാപക വിദ്യാർത്ഥികളുമായി നേരിട്ട് ആശയ വിനിമയ സംവാദം) ശാസ്ത്ര സംബന്ധമായ  ഫെല്ലോഷിപ്പ് , കോഴ്സ് , മത്സര പരീക്ഷകൾ എന്നിവക്കായുള്ള പഠന മുറികൾ  എന്നിവ സംഘടിപ്പിക്കുന്നു . ടെലി സയൻസ് സ്കോളർ പ്രവർത്തനത്തിന് അന്തർദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി. ഇത്തരം പ്രവർത്തനം എല്ലാ വിദ്യാർത്ഥികൾക്കും എത്തണം എന്ന ആഗ്രഹം വിദ്യാർത്ഥികൾ , അദ്ധ്യാപകർ , ശാസ്ത്ര പ്രതിഭകൾ എന്നിവർ നിര്ദേശിക്കുകയുണ്ടായി . അതിനാൽ നമ്മൾ ഹയർസെക്കൻഡറി വിദ്യാലയ രെജിസ്ട്രേഷൻ( പ്രധാനമായി സയൻസ് ക്ലബ് ) ആരംഭിക്കുന്നു . പദ്ധതിയുമായി  അക്കാദമിക തലത്തിൽ സഹകരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാലയങ്ങൾ തുടർന്നുള്ള  ടെലിസയൻസ്  ബ്ലോഗിൽ ഉള്ള ഫോമിൽ https://telesciencescholar.blogspot.com/ വിദ്യാലയ വിവരം ടൈപ്പ് ചെയ്തു അയക്കുകയോ , താഴെ ഉള്ള ഗൂഗിൾ ഫോമിൽഫിൽ ചെയ്യുകയോ  (https://docs.google.com/forms/d/e/1FAIpQLScZQ3yKzh278-JH7UUr46Fo45LqPl3iBDHK3VqzXzyELBrqQg/viewform?vc=0&c=0&w=1&flr=0&gxids=7628 )  അല്ലെങ്കിൽ മെയിൽ അയക്കുകയോ ( telesciencescholar@gmail.com)ചെയ്യുമല്ലോ. പദ്ധതിയെ കുറിച്ച് കൂടുതൽ വിവരം നിങ്ങളെ അറിയിക്കുന്നതാണ് .

ആദരപൂർവം

ഡോ .ടി.വി. വിമൽകുമാർ

കോ ഓർഡിനേറ്റർ

ടെലി സയൻസ് സ്കോളർ പ്രോഗ്രാം

No comments:

Post a Comment