Friday, September 11, 2020

ടെലി സയൻസ് സ്കോളർ പദ്ധതി

 ടെലി സയൻസ് സ്കോളർ പദ്ധതി

അന്തർദേശീയ തലത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ശാസ്ത്ര മേഖലയിൽ വിദ്യാർത്ഥികളുടെ പഠന മാറ്റങ്ങൾക്കായി നാഷണൽ സയൻസ് ഫൌണ്ടേഷൻ(N S F ) യു എസ് എ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അഡ്വാൻഡിങ് ഇൻ ഫോർമൽ സ്‌റ്റെം ലേർണിംഗ് പ്രോഗ്രാമിലെ ഗ്രൂപ്പ്ലീ ഡേഴ്സ് ഔദ്യോഗിക ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു . ലോകത്തിന്റെവിവിധ രാജ്യങ്ങളിൽ 15 ശാസ്ത്ര പദ്ധതികളുടെ ഗ്രൂപ്പ് ലീഡേഴ്‌സ് സ്‌റ്റെം പദ്ധതിയുടെ ഭാഗമായി 3 മണിക്കൂർ നീണ്ടു നിന്ന മീറ്റിംഗിൽ പങ്കടുക്കുകയുണ്ടായി . കേരളത്തിൽ കോവിഡ് കാലത്തു നടത്തിയ അക്കാദമിക പദ്ധതികൾ എല്ലാ വിദ്യാർത്ഥികളിൽ എത്തിക്കാനും എടുത്ത നടപടികൾ , വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്ര പ്രതിഭകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ടെലി സയൻസ് സ്കോളർ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനം അവതരിപ്പിക്കാൻ അവസരം ലഭിച്ചു എന്നത് വലിയ നേട്ടമാണ്.ടെലി സയൻസ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ മാതൃകാപരമെന്ന പല അംഗങ്ങളുടെയും അഭിപ്രായം തുടർപ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു
Dr.T.V.Vimalkumar


No comments:

Post a Comment